Friday, June 23, 2017

ആറ്റത്തിന്റെ ഘടന - മാസ് സംരക്ഷണ നിയമം


ഒമ്പതാം ക്ലാസ് രസതന്ത്രം പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ ആറ്റത്തിന്റെ ഘടന എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി മാസ് സംരക്ഷണ നിയമം പഠിപ്പിക്കുന്നതിന് പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവിമാഷ് തയ്യാറാക്കിയ ഒരു പ്രസന്റേഷന്‍ ആണ് ഇവിടെ അവതരിപ്പിക്കുന്നത് . ചുവടെയുള്ള ലിങ്കില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


Click Here to Download the Presentation

Friday, June 9, 2017

Longitudinal wave animationLongitudinal wave പഠിപ്പിക്കുവാന് ഉപകരിക്കുന്ന ഒരു animation. download

Wednesday, June 7, 2017

ഐ.ടി@സ്‌കൂള്‍ പ്രോജക്ടിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു


പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ഐ.ടി @ സ്‌കൂള്‍ പ്രോജക്ടിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍സെക്കന്ററി -വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുളള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്കും അപേക്ഷിക്കാം. എയ്ഡഡ് മേഖലയില്‍ നിന്നുളള അപേക്ഷകര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുളള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ് ഐ.ടി@ സ്‌കൂള്‍ പ്രോജക്ട് അധ്യാപകനെ/അധ്യാപികയെ നിയോഗിക്കും. അപേക്ഷകര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും ബി.എഡും കമ്പ്യൂട്ടര്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. ഹയര്‍ സെക്കന്ററി -വൊക്കേഷണല്‍ മേഖലയില്‍ നിന്നുളളവര്‍ക്ക് പ്രസ്തുത തലങ്ങളിലുളള യോഗ്യത ഉണ്ടായിരിക്കണം. പ്രവര്‍ത്തന പരിചയമുളള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്‌കൂള്‍ ഐ.ടി/ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഐ.ടി കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന നല്‍കും. ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ ഉളളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ- ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഐ.ടി.@ സ്‌കൂള്‍ പ്രോജക്ട് കലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യാന്‍ സന്നദ്ധരായിരിക്കണം. ഇപ്പോള്‍ ജോലി ചെയ്യുന്ന റവന്യൂ ജില്ലയില്‍ തന്നെ മാസ്റ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുളളവരാണ് അപേക്ഷിക്കേണ്ടത്. www.itschool.gov.in ല്‍ ഓണ്‍ലൈനായി ജൂണ്‍ 16ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.

OEC Pre-Metric Scholarship 2017-18


..സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിന് ഡാറ്റാ എന്‍ട്രി നടത്തുന്നതിന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ നോട്ടിഫിക്കേഷന്‍ നല്‍കി. ജൂണ്‍ 7 മുതല്‍ 24 വരെ ഐ.ടി.@ സ്‌കൂളിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാഎന്‍ട്രി നടത്താം.
കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഇവിടെ
CLICK Here for ONLINE DATA ENTRY

Saturday, June 3, 2017

TRANSVERSE WAVE


അനുപ്രസ്ഥതരംഗങ്ങള്‍ പഠിപ്പിക്കുവാന് ഉപകരിക്കുന്ന ഒരു presentation.

CLICK HERE Download Malayalam

CLICK HERE Download Tamil

Sunday, May 28, 2017

സ്‌കൂൾ പ്രവേശനോത്സവഗാനം 2017-18


സ്‌കൂൾ പ്രവേശനോത്സവഗാനം 2017-18 Download
സ്‌കൂൾ പ്രവേശനോത്സവം 2017-18 - വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം Download


വരികള്‍
വാകകൾ പൂത്തൊരു വസന്തകാലം പള്ളിക്കൂടക്കാലം.
വാടികൾ തോറും പാറി നടക്കും പൂമ്പാറ്റക്കാലം.
പുത്തനുടുത്തൊരു പുലർകാലം മഴ - കെട്ടിയുയർത്തിയ കൂടാരം.
ഇത്തിരിവട്ടക്കുടയും ചൂടി തത്തീതത്തക്കുരുന്നുകൾ.
വരവായ് വീണ്ടും വസന്തകാലം, പള്ളിക്കൂടക്കാലം.
'
'മുതൽ 'ക്ഷ'വരെയുള്ളക്ഷര മായാജാലക്കാലം.

(
തുമ്പികളേ പൂത്തുമ്പികളേ വാതേനു നുണഞ്ഞേ പോകാം
അറിവിൻ തേന്മഴയേറ്റു കുളിർന്നൊരു തുടിതാളത്തിൽ കളിയാടാം) (chorrus)

അക്ഷരമുറ്റത്തായിരമായിരം അരളിപ്പൂവുകൾ ചിരിതൂകി.
കളിയും ചിരിയും വളകൾ കിലുങ്ങി ഊഞ്ഞാലാടി കാകളികൾ.
പൂക്കാലം വരവായീ പുതിയൊരു പ്രവേശനോത്സവമായി.
വിടർന്ന കണ്ണിൽ വിരിയും കഥയുടെ വിരുന്നുകാലം വരവായി..
വസന്തകാലംവരവായി

Tuesday, May 23, 2017

ലിബര്‍ ഓഫീസ് ഇംപ്രസ്സില്‍ എങ്ങനെ പ്രസന്റേഷന്‍ തയാറാക്കാം?

ലിബര്‍ ഓഫീസ് ഇംപ്രസ്സില്‍  എങ്ങനെ പ്രസന്റേഷന്‍ തയാറാക്കാം?

CLICK HERE TO DOWNLOAD

Monday, May 22, 2017

ICT notes


.സി.ടി പരിശീലന ക്ലാസില്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ സംക്ഷിപ്ത രൂപം തയ്യാറാക്കി പങ്ക്‌വെയ്ക്കുകയാണ് കൊണ്ടോട്ടി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഓടക്കല്‍ റഷീദ് . സാറിനു physicscare  ന്റെ നന്ദി അറിയിക്കുന്നു. അധ്യാപകര്‍ക്ക് ഈ നോട്ട് ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.