### Hi-Tech School/E-Waste Management എന്നിവയുടെ ഓണ്‍ലൈന്‍ എന്‍ട്രി ജൂലൈ 13നകം പൂര്‍ത്തിയാക്കണമെന്ന് IT@School നിര്‍ദ്ദേശം. ### ### ### ###

SSLC DATA ENTRY
i - Exam Portal

Thursday, August 17, 2017

ട്രാന്‍സ് ഫോമര്‍

ശശികുമാര്‍ സാറിന് ഫിസിക്സ്കെയര്‍ലോഗടീമിന്റെ നന്ദി.


Click here DOWNLOAD

Tuesday, August 15, 2017

ഫിസിക്സ് പാഠങ്ങളുടെ നോട്ടുകള്‍

പത്താം ക്ലാസിലെ ഫിസിക്സ് പാഠങ്ങളുടെ നോട്ടുകളാണ് ഈ പോസ്റ്റിലൂടെ ശ്രീ ഫസല്‍ പെരിങ്ങോളം പങ്കുവെക്കുന്നത്. 
  ഫസൽ സാറിനു physicscare ന്റെ നന്ദി....

Sunday, August 13, 2017

പവര്‍ജനറേറ്ററിനെക്കുറിച്ചുള്ള ഒരു പ്രസന്റേഷന്‍ (std 10)

പത്താം ക്ലാസ് ഫിസിക്സ്, പവര്‍ജനറോറ്ററിനെ കുറിച്ചുള്ള ഒരു പ്രസന്റേഷന്‍  എസ്.വി.എച്ച്.എസ് എരുത്തേമ്പതി, പാലക്കാട് സ്കൂളിലെ അദ്ധ്യാപകന്‍ ശ്രീ ശശികുമാര്‍ വി ഫിസിക്സ്കെയര്‍ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ അയച്ച് തന്നതിന് ഫിസിക്സ്കെയര്‍ലോഗടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 Click Here to   DOWNLOAD

Friday, August 11, 2017

വൈദ്യുതകാന്തിക പ്രേരണം


 പത്താം ക്ലാസ് ഫിസിക്സ്, വൈദ്യുതകാന്തിക പ്രേരണത്തിന്റെ ഒരു പ്രസന്റേഷന്‍ (with video) എസ്.വി.എച്ച്.എസ് എരുത്തേമ്പതി, പാലക്കാട് സ്കൂളിലെ അദ്ധ്യാപകന്‍ ശ്രീ ശശികുമാര്‍ വി ഫിസിക്സ്കെയര്‍ലോഗില്‍ പ്രസിദ്ധീകരിക്കുവാന്‍ അയച്ച് തന്നതിന് ഫിസിക്സ്കെയര്‍ലോഗടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Click here to DOWNLOAD

Wednesday, July 19, 2017

Accounting Software for Commerce(Computerized Accountancy) GNU/Khata

സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ അധിഷ്ഠിതമായ (Free and Open Source )വാണിജ്യനിലവാരത്തിലുള്ള ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ബുക്ക് കീപ്പിംഗ് ഇന്‍വെന്ററി മാനേജ്മെന്റിനും വേണ്ടിയുള്ള ഒരു സോഫ്‌റ്റ്‌വെയറാണ് GNUKhata(ഗ്നു ഖാത്ത).The Digital Freedom foundation (ദി ഡിജിറ്റല്‍ ഫ്രീഡം ഫൗണ്ടേഷന്‍ )എന്ന സംഘടനയാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. www.gnukhata.inഎന്ന സൈറ്റില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഇന്‍സ്‌റ്റാള്‍ ചെയ്ത് ഉപയോഗിക്കാവുന്നതാണ്. Plus 2 അക്കൗണ്ടന്‍സി പാര്‍ട്ട് 2 വിഭാഗത്തിലെ കമ്പ്യൂട്ടറൈസ്‌ഡ് അക്കൗണ്ടന്‍സിയിലെ എല്ലാ പ്രവര്‍ത്തനങ്ങളും GNU/Khata സേഫ്‌റ്റ്‌വെയര്‍ ഉപയോഗപ്പെടുത്തി ചെയ്യാന്‍ സാധിക്കും. Installing GNU/Khata
ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത ഫയല്‍ എക്‌സ്ട്രാക്‌ട് ചെയ്യുക അല്പസമയത്തിനകം പ്രത്യക്ഷപ്പെടുന്ന ഫോള്‍ഡര്‍ തുറന്ന് Open GNUKhataOfflineInstaller folder Run in Terminal Tick on (I read and accept the terms)OK തുറന്നുവരുന്ന ടെര്‍മിനലില്‍ കമ്പ്യൂട്ടറിന്റെ പാസ്സ്‌വേര്‍ഡ് നല്‍കുക അല്പസമയത്തിനകം ഇന്‍സ്‌റ്റലേഷന്‍ പൂര്‍ത്തിയാകുംഇന്‍സ്‌റ്റലേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ Applications Office GNUKhataഎന്ന ക്രമത്തില്‍ ോഫ്‌റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാംസേഫ്‌റ്റ‌വെയര്‍ ശരിയായ രീതിയില്‍ തുറന്നുവരുന്നില്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന രണ്ട് കമാന്റുകള്‍ ടെര്‍മിനലില്‍ നല്‍കേണ്ടതാണ് 1. sudo /opt/lampp/lampp stop
2. sudo service docker restart
( Applications --Accessories -- Terminal എന്ന ക്രമത്തിലോ ഡസ്‌ക്ടോപ്പിലെ ഒഴിഞ്ഞ സ്ഥലത്ത് Right click -- Open in Terminal എന്ന ക്രമത്തിലോ ടെര്‍മിനല്‍ ജാലകം തുറന്ന് ഒന്നാമത്തെ കമാന്റ് sudo /opt/lampp/lampp stop നല്‍കി കീബോര്‍ഡില്‍ എന്റര്‍കീ പ്രസ്സ് ചെയ്യേണ്ടതാണ് അപ്പോള്‍ കമ്പ്യൂട്ടറിന്റെ പാസ്സ്‌വേര്‍ഡ് നല്‍കുന്നതിനുവേണ്ടിയുള്ള നിര്‍ദേശം വരും പാസ്സ്‌വേര്‍ഡ് നല്‍കീ പ്രസ്സ് ചെയ്യുന്നതോടെ രണ്ടാമത്തെ കമാന്റ് നല്‍കുന്നതിനു വേണ്ടി ടെര്‍മിനല്‍ ജാലകം സജ്ജമാകും രണ്ടാമത്തെ കമാന്റ് sudo service docker restart നല്‍കി കീബോര്‍ഡില്‍ Enter കീ പ്രസ്സ് ചെയ്യ തുടര്‍ന്ന് GNUKhata (Applications -- Office -- GNUKhata)സോഫ്‌റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാം.
തുറന്നുവന്നിരിക്കുന്ന ജാലകം നിരീക്ഷിക്കുക.
 


ടൈറ്റില്‍ ബാറും രണ്ടു പാനലുകളും കാണാന്‍ സാധിക്കും. ടൈറ്റില്‍ ബാറിന്റെ ഇടതു വശത്ത് GNUKhata v4.0 എന്നും, വലത് വശത്ത് Create Organisation, Language എന്നീ മെനുകളും (ബട്ടണുകളും) കാണാന്‍ സാധിക്കും. ഇംഗ്ലീഷ്, മറാഠി, മലയാളം എന്നീ ഭാഷകള്‍ ഇപ്പോള്‍ ഇതിലുണ്ട്. താഴെയുള്ള ഒന്നാമത്തെ പാനലില്‍ GNUKhata സോഫ്‌റ്റ്‌വെയറിനെക്കുറിച്ചുള്ള ഒരു ലഘു വിവരണവും രണ്ടാമത്തെ പാനലില്‍ Create Organisation എന്ന വിഭാഗവും കാണാം.

Thursday, July 13, 2017

QUESTION POOL STD VIII


എസ്..ആര്‍..ടി പുറത്തിറക്കിയ എട്ടാം ക്ലാസ്സിലെ ചോദ്യശേഖരമാണ് തന്നിട്ടുള്ളത്.

5. KANNADA A T        
6. KANNADA B T     
7. ARABIC        
8. URDU
9. ENGLISH                  
10.HINDI            
11.SANSKRIT      
12.SANSKRIT (O)
13.BASIC SCIENCE    
14.MATHEMATICS     
15.SOCIAL SCIENCE

Friday, June 23, 2017

ആറ്റത്തിന്റെ ഘടന - മാസ് സംരക്ഷണ നിയമം


ഒമ്പതാം ക്ലാസ് രസതന്ത്രം പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ ആറ്റത്തിന്റെ ഘടന എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി മാസ് സംരക്ഷണ നിയമം പഠിപ്പിക്കുന്നതിന് പെരിങ്ങോട് ഹൈസ്കൂളിലെ ശ്രീ രവിമാഷ് തയ്യാറാക്കിയ ഒരു പ്രസന്റേഷന്‍ ആണ് ഇവിടെ അവതരിപ്പിക്കുന്നത് . ചുവടെയുള്ള ലിങ്കില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.


Click Here to Download the Presentation

Friday, June 9, 2017

Longitudinal wave animationLongitudinal wave പഠിപ്പിക്കുവാന് ഉപകരിക്കുന്ന ഒരു animation. download

Wednesday, June 7, 2017

ഐ.ടി@സ്‌കൂള്‍ പ്രോജക്ടിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു


പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ഐ.ടി @ സ്‌കൂള്‍ പ്രോജക്ടിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍സെക്കന്ററി -വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുളള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്കും അപേക്ഷിക്കാം. എയ്ഡഡ് മേഖലയില്‍ നിന്നുളള അപേക്ഷകര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുളള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ് ഐ.ടി@ സ്‌കൂള്‍ പ്രോജക്ട് അധ്യാപകനെ/അധ്യാപികയെ നിയോഗിക്കും. അപേക്ഷകര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും ബി.എഡും കമ്പ്യൂട്ടര്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. ഹയര്‍ സെക്കന്ററി -വൊക്കേഷണല്‍ മേഖലയില്‍ നിന്നുളളവര്‍ക്ക് പ്രസ്തുത തലങ്ങളിലുളള യോഗ്യത ഉണ്ടായിരിക്കണം. പ്രവര്‍ത്തന പരിചയമുളള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്‌കൂള്‍ ഐ.ടി/ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഐ.ടി കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന നല്‍കും. ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ ഉളളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ- ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഐ.ടി.@ സ്‌കൂള്‍ പ്രോജക്ട് കലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യാന്‍ സന്നദ്ധരായിരിക്കണം. ഇപ്പോള്‍ ജോലി ചെയ്യുന്ന റവന്യൂ ജില്ലയില്‍ തന്നെ മാസ്റ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുളളവരാണ് അപേക്ഷിക്കേണ്ടത്. www.itschool.gov.in ല്‍ ഓണ്‍ലൈനായി ജൂണ്‍ 16ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.

OEC Pre-Metric Scholarship 2017-18


..സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിന് ഡാറ്റാ എന്‍ട്രി നടത്തുന്നതിന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ നോട്ടിഫിക്കേഷന്‍ നല്‍കി. ജൂണ്‍ 7 മുതല്‍ 24 വരെ ഐ.ടി.@ സ്‌കൂളിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാഎന്‍ട്രി നടത്താം.
കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഇവിടെ
CLICK Here for ONLINE DATA ENTRY